കണ്ണൂർ: ഇരിട്ടിയില്‍ഓടി കൊണ്ടിരിക്കുന്ന സ്കൂട്ടിയില്‍ പെരുമ്ബാമ്ബിനെ കണ്ടെത്തി.എടക്കാനം സ്വദേശിനി രമിതാ സജീവൻ സഞ്ചരിച്ച സ്‌കൂട്ടിയിലാണ് പാമ്ബിനെ കണ്ടെത്തിയത്.
ഇരിട്ടി അശോകൻസ് ദന്തല്‍ ക്ലിനിക്കിലെ ജീവനക്കാരിയായ രമിത കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് സ്കൂട്ടിയില്‍ തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരിട്ടിവള്ളിയാട് വെച്ച് വാഹനത്തിന്റെ ഹെഡ് ലൈറ്റ് നോബില്‍ നിന്ന് അനക്കവും കൈക്ക് തണുപ്പും അനുഭവപ്പെട്ടത്.ശ്രദ്ധിച്ചപ്പോഴാണ് പാമ്ബിനെ കണ്ടത്. ഇതോടെ രമിത പരിഭ്രാന്തിയില്‍ ആയെങ്കിലും സമചിത്തതയോടെ വാഹനം നിയന്ത്രിച്ചു നിർത്തുയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പാമ്ബിനെ പുറത്തെടുത്തത്. പെരുമ്ബാമ്ബിനെ പിന്നീട് അതിൻ്റെ ആവാസ വ്യവസ്ഥയായ വനത്തിലേക്ക് വിട്ടയച്ചു.
Post a Comment