പോക്‌സോ കേസില്‍ ചെറുപുഴ സ്വദേശിക്ക് 23 വര്‍ഷം കഠിനതടവും മുക്കാല്‍ലക്ഷം പിഴയും ശിക്ഷ


തളിപ്പറമ്പ്: പതിനാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 23 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ.
തിരുമേനി പ്രാപ്പൊയില്‍ ഇയ്യംകല്ലിലെ കൊച്ചുചിറയില്‍ വീട്ടില്‍ ജിതിന്‍ രാജു എന്ന ഉണ്ണിയെയാണ്(25) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2022 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ ചെറുപുഴ ഇന്‍സ്‌പെക്ടര്‍ കെ.എ.ബോസും സബ് ഇന്‍സ്‌പെക്ടര്‍ എം.പി.ഷാജിയുമാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

Post a Comment

Previous Post Next Post