ആലക്കോട്: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന് കാറിടിച്ച് സാരമായി പരിക്കേറ്റു. കരുവൻചാൽ എലഗൻസ് ഹോട്ടൽ ജീവനക്കാരൻ കാപ്പിമലയിലെ വള്ളിയാംതടത്തിൽ ദേവസ്യ (72)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെ കരുവൻചാൽ ന്യൂബസാറിൽ വച്ചാണ് അപകടം. ഹോട്ടലിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാറിടിച്ചത്. കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് ദേവസ്യ.
കരുവൻചാലിൽ കാൽനടയാത്രികന് കാറിടിച്ച് പരിക്ക്
Alakode News
0

Post a Comment