കണ്ണൂര്: സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെട്ട സാഹചര്യത്തില് കണ്ണൂര് മാടായിയില് കനത്ത കാറ്റിലും മഴയിലും കൂറ്റന് പന്തല് തകര്ന്നുവീണു.മാടായി ഫെസ്റ്റിനായി മാടായിപ്പാറയില് നിര്മിച്ചിരുന്ന പന്തലാണ് തകര്ന്നുവീണത്.
അതേസമയം, മഴ ശക്തമായതിനെ തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസര്കോട്, കണ്ണൂര്, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കാണ് അവധി. സ്കൂളുകളില് സ്പെഷ്യല് ക്ലാസുകള് വയ്ക്കരുതെന്നും കളക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
Post a Comment