ഇന്ത്യ-പാക് ആകാശയുദ്ധം! രാജ്യം കനത്ത ജാഗ്രതയിൽ; ജമ്മുവിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു : ഇന്നത്തെ ഐപിഎൽ മൽസരം ഉപേക്ഷിച്ചു


ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആകശയുദ്ധം ആരംഭിച്ചുവെന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയിലേക്ക് കടന്നുള്ള പാകിസ്ഥാന്റെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചിരിക്കുകയാണ് നമ്മുടെ സൈന്യം. ജമ്മുവിലും പഞ്ചാബിലും പാക് ആക്രമണം കടുപ്പിച്ചതിന് പിന്നാലെ പാകിസ്താന്റെ 3 യുദ്ധവിമാനങ്ങൾ ഒറ്റയടിക്ക് ഇന്ത്യ തകർത്തിട്ടുണ്ട്. ഇതോടൊപ്പം, ലാഹോറിൽ ഇന്ത്യ കനത്ത ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്.

കനത്ത ജാഗ്രതയിൽ; ജമ്മുവിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു
പാകിസ്ഥാന്റെ ആക്രമണ പശ്ചാത്തലത്തിൽ ജമ്മുവിൽ ഇന്റർനെറ്റ് റദ്ദാക്കി. ജമ്മു വിമാനത്താവളം, പത്താൻ കോട്ട്, അഖ് നൂർ, സാംബ എന്നിവിടങ്ങളാണ് ഭീകരർ ലക്ഷ്യമിട്ടത്. ജമ്മു മേഖലയിൽ നിലവിൽ പാക്കിസ്ഥാന്റെ കനത്ത വെടിവെപ്പ് തുടരുകയാണ്. പഞ്ചാബ് അതിർത്തിയിലും കുപ്വാരയിലും കനത്ത വെടിവെപ്പ് ആണ് നടക്കുന്നത്. കനത്ത ജാഗ്രത തുടരുകയാണ്. പഞ്ചാബ് അതിർത്തിയിൽ ലൈറ്റണച്ച് കരുതൽ നടപടി തുടങ്ങി.
അതിർത്തിയിലെ യുദ്ധം; ഐപിഎല്‍ ഉപേക്ഷിച്ചു 

അതിർത്തിയിൽ ഇന്ത്യ-പാക് പോരാട്ടം യുദ്ധത്തിലേക്ക് കടന്ന സാഹചര്യത്തിൽ ധർമ്മശാലയിൽ നടന്നുകൊണ്ടിരുന്ന IPL മത്സരം ഉപേക്ഷിച്ചു. ഡൽഹി ക്യാപിറ്റൽസ്-പഞ്ചാബ് കിങ്‌സ് മത്സരമാണ് നിർത്തിവെച്ചത്. കാണികളോട് സ്റ്റേഡിയത്തിന്റെ പുറത്തേക്ക് ഇറങ്ങാൻ നിർദേശിച്ചു. അഹമ്മദാബാദിലേക്കാണ് മത്സരവേദി മാറ്റിയത്. മെയ് 11നാണ് മത്സരം.

Post a Comment

Previous Post Next Post