താൽക്കാലിക പാത ഇടിഞ്ഞു ; തളിപ്പറമ്പ് പട്ടുവം പുളിമ്പറമ്പ് റോഡിൽ ഗതാഗത നിയന്ത്രണം



തളിപ്പറമ്പ്: കനത്ത മഴയില്‍ മണ്ണിടിച്ചല്‍ അനുഭവപ്പെട്ടതിനെത്തുടർന്ന് പുളിമ്ബറമ്ബില്‍ ഭാരവാഹനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി.ലോറി, ബസ് തുടങ്ങിയ ഭാരവാഹനങ്ങള്‍ക്കാണ് നിരോധനം ഏർപ്പെടുത്തിയത്.തളിപ്പറമ്ബ്, കണ്ണൂർ ഭാഗങ്ങളില്‍ നിന്ന് പട്ടുവം, മുള്ളൂല്‍ പ്രദേശങ്ങളിലേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ ഏഴാംമൈല്‍, കൂവോട് വഴി പോകണം. പയ്യന്നൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കുപ്പം, ചാലത്തൂർ വഴി തിരിച്ചുവിടുകയാണ്. ആർ. ഡി.ഒ രഞ്ജിത്ത്, തഹസില്‍ദാർ പി.സജീവൻ, സി.ഐ. ഷാജി പട്ടേരി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post