വഞ്ചിയൂർ: വഞ്ചിയൂർ കോടതിയില്‍ അഭിഭാഷകയ്ക്ക് ക്രൂരമർദനം. സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ മർദിച്ചതായി ജൂനിയർ അഭിഭാഷക ശ്യാമിലിയാണ് പരാതി നല്‍കിയത്.അഭിഭാഷകൻ മോപ് സ്റ്റിക്കുകൊണ്ട് മർദിച്ചതായാണ് വിവരം. മുഖത്ത് പരുക്കേറ്റ അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശ്യാമിലിയും ബെയ്‌ലിനും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ആക്രമണമെന്നാണ് വിവരം. അടിയേറ്റ് താൻ ആദ്യം താഴെ വീണു. അവിടെനിന്നും എടുത്ത് വീണ്ടും അടിച്ചെന്നും കണ്ടുനിന്നവരാരും എതിർത്തില്ലെന്നും ശ്യാമിലി പറഞ്ഞു.
അഭിഭാഷകൻ മുൻപും മർദിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ഗർഭിണിയായിരിക്കെയും മർദനമുണ്ടായിട്ടുണ്ട്. ദേഷ്യത്തില്‍ മർദിച്ച ശേഷം ഇറങ്ങിപ്പോവും. പിന്നീട് വന്ന് ക്ഷമ പറയുമെന്നും അവർ പറഞ്ഞു. യുവതി പൊലീസിലും ബാർ അസോസിയേഷനിലും പരാതി നല്‍കിയിട്ടുണ്ട്.
Post a Comment