അപകടത്തില്‍ ആറു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കണ്ണൂർ ജില്ലയിലെ കേളകത്തിനടുത്തുള്ള ചെങ്ങോത്ത് കൊളക്കാട് കാരിച്ചിറയില്‍ അതുല്‍-അലീന ദമ്ബതികളുടെ മകൻ കാർലോ ജോ കുര്യനാണ് മരിച്ചത്. കാർലോയുടെ അമ്മ അലീന (33), മൂത്ത മകൻ സ്റ്റീവ് (3), അലീനയുടെ അമ്മ റെറ്റി (57), ബന്ധുക്കളായ ആരോണ്‍ (14), ആല്‍ഫിൻ (16), കാർ ഡ്രൈവർ ആന്റണി (27) എന്നിവരെ ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്കായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് ബംഗളൂരിലേക്ക് വരികയായിരുന്ന കാർ, മഴയില്‍ റോഡിലെ വെള്ളക്കെട്ടില്‍ കയറിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു.
കാറോടിച്ചിരുന്ന ആന്റണി കാറിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കുന്നതിനിടെ, ബംഗളൂരിലേക്ക് വരികയായിരുന്ന ഒരു സ്വകാര്യ ബസ് കാറിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Post a Comment