ആറുവരി പാതയില്‍ ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പ്രവേശനമില്ല; സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി


കോഴിക്കോട്: ആറുവരി പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും പ്രവേശനമില്ല. നിർമാണം പൂർത്തിയായ ദേശീയപാത 66ല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും കാല്‍നടയാത്രികർക്കും ട്രാക്ടറുകള്‍ക്കും അനുമതിയില്ലെന്ന് വ്യക്തമാക്കുന്ന സൂചനാ ബോർഡുകള്‍ സ്ഥാപിച്ചു തുടങ്ങി.ദേശീയപാതയിലെ എൻട്രികളിലാണ് ബോർഡുകള്‍ സ്ഥാപിക്കുന്നത്.
ബൈക്കുകള്‍ക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ടായിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല.
പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകള്‍
ആറുവരിപ്പാതയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകളാണ് തയാറാക്കിയിരിക്കുന്നത്. എൻട്രിയിലൂടെ അകത്ത് കടക്കാൻ മാത്രമേ സാധിക്കൂ. അതുപോലെ എക്സിറ്റിലൂടെ പുറത്തുകടക്കാനും. മറിച്ചുള്ള യാത്ര തടയാനായി എൻട്രി, എക്സിറ്റ് പോയിന്‍റുകളില്‍ സ്റ്റംപുകള്‍ സ്ഥാപിച്ച്‌ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കാമറകളും സ്ഥാപിക്കുമെന്നാണ് വിവരം.
ആറുവരിപ്പാതയില്‍ വണ്ടിയോടിക്കേണ്ടത് ഇങ്ങനെ…
ആറുവരിപ്പാതയില്‍ വാഹനമോടിക്കുമ്ബോള്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പലർക്കും അറിയാവുന്ന കാര്യങ്ങളാണെങ്കിലും അറിയാത്ത ആളുകളും നിരവധിയാണ്. പ്രധാന കാര്യം ലെയ്ൻ ട്രാഫിക് കൃത്യമായി പാലിച്ച്‌ വേണം വണ്ടിയോടിക്കാൻ എന്നതാണ്.

Post a Comment

Previous Post Next Post