കേരള കേഡറിലെ ഐപിഎസ് ഓഫീസര്‍; ഈ മനുഷ്യനാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്, അജിത് ഡോവല്‍


ന്യൂഡല്‍ഹി: ചുട്ട മറുപടി കൊടുത്ത ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് മുമ്പില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതോടെ മാധ്യമങ്ങളില്‍ നിറയുന്നത് അജിത് ഡോവലിന്റെ പേരാണ്. ഇന്ത്യ വേദനിച്ച വേളയില്‍ എല്ലാം ശത്രുവിന്റെ മടയില്‍ കയറി പ്രഹരമേല്‍പ്പിക്കാന്‍ സാധിക്കുംവിധം തന്ത്രവും കരുത്തും ഒത്തിണങ്ങിയ മുന്നണിപ്പോരാളി. 2005ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹത്തെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ 2014ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു.പിന്നീട് ഇന്ത്യ നടത്തിയ സൈനിക ഓപറേഷനുകളിലെല്ലാം അജിത് ഡോവലിന്റെ കൈകളുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്താനിലും പാക് അധീന കശ്മീരിലും കയറി ഭീകരരുടെ താവളം തകര്‍ത്തതിന് പിന്നിലും അജിഡ് ഡോവല്‍ തന്നെ. സിവിലയിന്‍സിന് പ്രയാസം സൃഷ്ടിക്കാതെ, പാക് സൈന്യത്തെ തൊടാതെ, ഭീകര കേന്ദ്രങ്ങള്‍ കൃത്യമായി ആക്രമിക്കാന്‍ സാധിച്ചത് ഡോവലിന്റെ മികവുറ്റ ചടുല നീക്കങ്ങള്‍ കാരണമാണ്.ഇന്ത്യന്‍ സുരക്ഷാ ഇടനാഴികളില്‍ എപ്പോഴും ആവേശത്തോടെ ചര്‍ച്ച ചെയ്യുന്ന പേരാണ് അജിത് ഡോവലിന്റേത്. ഇദ്ദേഹത്തിന് ഇന്ത്യയുടെ ജെയിംസ് ബോണ്ട് എന്ന ഒരു വിളിപ്പേരുമുണ്ട്. 1945ല്‍ ഉത്തരാഖണ്ഡില്‍ ജനിച്ച അജിത് ഡോവല്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഡല്‍ഹി, അജ്മീര്‍ എന്നിവിടങ്ങളിലായിരുന്നു. 1967ല്‍ ആഗ്ര സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോവല്‍ തൊട്ടടുത്ത വര്‍ഷം കേരള കേഡറില്‍ ഐപിഎസ് നേടി.
മിസോറാമില്‍ വച്ച് സൈന്യം പിടിച്ചു
മിസോറാമിലും പഞ്ചാബിലും പാകിസ്താനിലും അദ്ദേഹം നടത്തിയ രഹസ്യനീക്കങ്ങള്‍ നേരത്തെയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഐബിയിലേക്ക് ഔദ്യോഗിക ജീവിതം മാറിയ അജിത് ഡോവല്‍ 1972 മുതല്‍ മിസോറാമിലായിരുന്നു പ്രവര്‍ത്തനം. ലാല്‍ഡെങ്കയുടെ നേതൃത്വത്തിലുള്ള മിസോ വിമതര്‍ പ്രത്യേക രാജ്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കിയിരുന്ന കാലമായിരുന്നു അത്.രഹസ്യ ഏജന്റായി അഞ്ച് വര്‍ഷത്തോളം ഐസ്വാളിലായിരുന്നു അജിത് ഡോവല്‍. മിസോ വിമതരുടെ ആളായിട്ടാണ് ഇദ്ദേഹത്തെ സൈന്യം പിടികൂടിയത്. പിന്നീടാണ് അദ്ദേഹം നമ്മുടെ ആളാണ് എന്ന് അറിഞ്ഞതെന്ന് പഴയ ഓര്‍മകള്‍ ചികഞ്ഞെടുക്കവെ ലഫ്. ജനറല്‍ ജെഎഫ്ആര്‍ ജേക്കബ് പറയുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിമത സംഘങ്ങളെ ഒതുക്കുന്നതില്‍ അജിത് ഡോവലിന്റെ പ്രവര്‍ത്തനം ഏറെ സഹായകമായിരുന്നു.

Post a Comment

Previous Post Next Post