മസൂദിന്റെ സഹോദരൻ അബ്ദുള്‍ റൗഫും കൊല്ലപ്പെട്ടു, കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ സൂത്രധാരൻ, ഇന്ത്യ തേടുന്ന കൊടുംഭീകരൻ


ഡല്‍ഹി: പാക് ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ധൂറില്‍ ജയ്‌ഷെ മുഹമ്മദിന്റെ കൊടും ഭീകരൻ അബ്ദുള്‍ റൗഫ് അസർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്.

ജയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുള്‍ റൗഫ്. കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരൻ കൂടിയായ അബ്ദുള്‍ റൗഫിനെ കാലങ്ങളായി ഇന്ത്യ തേടുന്ന കൊടുംഭീകരനാണ്. ഇന്നലെ ഇന്ത്യൻ വ്യോമാക്രമണത്തില്‍ ബഹാവല്‍പൂരില്‍ മസൂദ് അസ്ഹറിന്റെ സഹോദരിയും സഹോദരീഭർത്താവുമുള്‍പ്പെടെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.

Post a Comment

Previous Post Next Post