ജങ്കാറില്‍കയറാൻ പിന്നോട്ടെടുത്ത കാര്‍ നിയന്ത്രണംവിട്ട് പുഴയില്‍വീണു, വാഹനത്തില്‍ 7 പേര്‍; ഞെട്ടിക്കുന്ന വീഡിയോ

 .



കടലുണ്ടി: ചാലിയത്തുനിന്ന് ബേപ്പൂരിലേക്കുപോകാൻ ജങ്കാറില്‍ കയറ്റുന്നതിനിടെ കാർ നിയന്ത്രണംവിട്ട് ചാലിയാറില്‍ പതിച്ചു.പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെ ജങ്കാറില്‍ കയറാൻ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പുഴയില്‍ പതിച്ചത്. കാറില്‍ ഏഴുപേരുണ്ടായിരുന്നു. ഇതില്‍ മൂന്നുകുട്ടികളും മൂന്നുസ്ത്രീകളും ഒരു പുരുഷനുമായിരുന്നു.

ഉടൻതന്നെ ജങ്കാറിലുണ്ടായിരുന്നവരും നാട്ടുകാരും കോസ്റ്റല്‍ പോലീസും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി. മീഞ്ചന്തയില്‍നിന്ന് ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.

കാറിലുണ്ടായിരുന്നവർ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി. ചാലിയം കോസ്റ്റല്‍ എസ്‌ഐ പി. ഹരീഷ്, കെ. രാജേഷ്, പി. മിഥുൻ, ഹാരിസ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വംനല്‍കി. ക്രെയിൻ എത്തിയാണ് കാർ പുഴയില്‍നിന്നെടുത്തത്

Post a Comment

Previous Post Next Post