കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു; രോഗം വളാഞ്ചേരി സ്വദേശിക്ക്


മലപ്പുറം: ഒരിടവേളയക്കു ശേഷം കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ്.ആരോഗ്യ വകുപ്പ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.
മരുന്ന് നല്‍കി 4 ദിവസമായിട്ടും ഇവരുടെ അസുഖം കുറഞ്ഞിരുന്നില്ല. പനി, ചുമ, ശ്വാസതടസം തുടങ്ങി നിപ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്ന് ഇവരുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കോഴിക്കോട് മൈക്രോബയോളജി ലാബിലും പുനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം പോസിറ്റീവായി.
നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവർ. അതേസമയം, ഇവരുടെ രോഗത്തിന്‍റെ ഉറവിടം ഇതുവരെ വ്യക്തമല്ല.

Post a Comment

Previous Post Next Post