ഇന്ന് മിക്ക വീടുകളിലും മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ഇയർഫോണ്‍, സ്മാർട്ട് വാച്ച്, ഇ-റീഡർ എന്നിങ്ങനെ നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.ഇവയുടെയെല്ലാം ചാർജറുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു.
ചില ആളുകള്‍ സൗകര്യത്തിനായി ഈ ചാർജറുകള്‍ ഉപയോഗശേഷം പ്ലഗ് പോയിന്റില്‍ത്തന്നെ വെക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് വൈദ്യുതിയുടെ അധിക ചിലവിനും അപകടങ്ങള്‍ക്കും കാരണമാകുമെന്ന് നിങ്ങള്‍ക്കറിയാമോ? സ്വിച്ച് ഓഫ് ചെയ്യാതെ ചാർജറുകള്‍ പ്ലഗ് പോയിന്റില്‍ വെക്കുമ്ബോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം.
ഓരോ ഇലക്‌ട്രോണിക് ഉപകരണത്തിന്റെയും ചാർജറുകള്‍ അവയുടെ പ്രവർത്തനരീതിക്കും ആവശ്യമായ പവറിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഒരു സാധാരണ ചാർജർ ചെയ്യുന്നത് വാള്‍ പ്ലഗില്‍ നിന്ന് ലഭിക്കുന്ന എസി (ആള്‍ട്ടർനേറ്റിംഗ് കറന്റ്) വൈദ്യുതിയെ ഉപകരണം പ്രവർത്തിക്കാനും ബാറ്ററി ചാർജ് ചെയ്യാനും ആവശ്യമായ കുറഞ്ഞ വോള്‍ട്ടേജിലുള്ള ഡിസി (ഡയറക്റ്റ് കറന്റ്) വൈദ്യുതിയാക്കി മാറ്റുകയാണ്.
സ്വിച്ച് ഓഫ് ചെയ്യാതെ ഒരു ചാർജർ പ്ലഗില്‍ കുത്തിയിട്ടിരുന്നാല്‍, അത് വളരെ ചെറിയ അളവിലാണെങ്കിലും വൈദ്യുതി വലിച്ചുകൊണ്ടിരിക്കും. ഇങ്ങനെ സ്വിച്ച് ഓഫ് ചെയ്യാതെ പ്ലഗ് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ വൈദ്യുതി ഉപയോഗിക്കുന്നതിനെ 'വാംപയർ പവർ' അല്ലെങ്കില്‍ 'സ്റ്റാൻഡ്ബൈ പവർ' എന്ന് വിളിക്കുന്നു. ഈ ഊർജ്ജത്തിന്റെ ഒരു ഭാഗം താപമായി പുറന്തള്ളപ്പെടുകയും, ചെറിയൊരു ഭാഗം ചാർജറിലെ നിയന്ത്രിത സർക്യൂട്ടുകളുടെ പ്രവർത്തനത്തിന് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.
Post a Comment