പ്രീമണ്‍സൂണ്‍ മഴയില്‍ 116 ശതമാനം വര്‍ധന, മുന്നില്‍ കണ്ണൂര്‍; കഴിഞ്ഞ എട്ട് ദിവസം റെക്കോര്‍ഡ് പെയ്തത്ത്

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമായി പെയ്തിറങ്ങിയ കഴിഞ്ഞ ദിവസങ്ങള്‍ ഉള്‍പ്പെടെ മാര്‍ച്ച്‌, ഏപ്രില്‍, മെയ് മാസങ്ങളില്‍ (Pre-monsoon rain ) സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വേനല്‍ക്കാല മഴ കലണ്ടര്‍ അവസാനിച്ചപ്പോള്‍ കേരളത്തില്‍ ലഭിച്ചത് 116 ശതമാനം അധികമഴ ലഭിച്ചെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
വേനല്‍ക്കാല മഴ കലണ്ടര്‍ പ്രകാരം സംസ്ഥാനത്ത് മാര്‍ച്ച്‌ ഒന്ന് മുതല്‍ മെയ് 31 വരെയുള്ള സമയത്ത് ലഭിക്കേണ്ടത് 359 മില്ലീ മീറ്റര്‍ മഴയാണ്. എന്നാല്‍ ഇത്തവണ 776 മില്ലി മീറ്റര്‍ മഴ പെയ്തിറങ്ങി. മെയ് മാസത്തില്‍ ഇത്തവണ ലഭിച്ച മഴയും റെക്കോര്‍ഡ് ആണ്. 615 മില്ലി മീറ്റര്‍ മഴ ലഭിച്ച 2004 മെയ് മാസത്തിന് ശേഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ( 584 മില്ലി മീറ്റര്‍) ഇത്തവണയാണ്.
പ്രീ മണ്‍സൂണ്‍ കാലത്തെ മഴക്കണക്കില്‍ കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. 1,071.2 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. സാധാരണ ഇക്കാലത്ത് ലഭിക്കുന്നത് 258.3 മില്ലിമീറ്റര്‍ മാത്രമാണ്. 315 ശതമാനം കൂടുതലാണ് ഇത്തവണത്തെ മഴ. സാധാരണയായി ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിക്കാറുള്ള കോട്ടയം, പത്തനംതിട്ട ജില്ലകളെ മറികടന്നാണ് കണ്ണൂര്‍ കണക്കില്‍ മുന്നിലെത്തിയത്.

Post a Comment

Previous Post Next Post