പാലുവാങ്ങാനായി വീടിന്റെ താഴേക്കിറങ്ങി; ജീപ്പിടിച്ച്‌ 19 കാരിക്ക് ദാരുണാന്ത്യം


വയനാട്: കമ്ബളക്കാട് പാലുവാങ്ങാനായി റോഡരികില്‍ നിന്ന വിദ്യാർത്ഥിനി ജീപ്പിടിച്ച്‌ മരിച്ചു. കമ്ബളക്കാട് പുത്തൻതൊടുകയില്‍ ദില്‍ഷാനയാണ് (19) മരിച്ചത്.
സിനിമാളിന് സമീപം ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ദില്‍ഷാന. കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ജീപ്പാണ് അമിതവേഗത്തില്‍ വന്ന് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ചത്.പെണ്‍കുട്ടിയെ ഇടിച്ച ശേഷം അടുത്ത് പെെപ്പുകള്‍ കൂട്ടിയിട്ട സ്ഥലത്തേക്ക് ഇടിച്ചുകയറിയാണ് ജീപ്പ് നിന്നത്. ദില്‍ഷാനയുടെ വീടിന്റെ തൊട്ടുതാഴെയാണ് അപകടം നടന്നത്. വീട്ടില്‍ നിന്ന് പാല്‍ വാങ്ങാനായിറങ്ങി റോഡരികില്‍ നില്‍ക്കുകയായിരുന്നു ദില്‍ഷാന. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉടൻ ദില്‍ഷാനയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജീപ്പ് ഡ്രെെവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

Post a Comment

Previous Post Next Post