മലയോരത്ത് വീണ്ടും കോടി തിളക്കം; ഇന്നലത്തെ ഒരു കോടി നിർമ്മാണ തൊഴിലാളിക്ക്


ആലക്കോട്: ഇന്നലെ നറുക്കെടുത്ത കേരളഭാഗ്യക്കുറി സുവർണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി നിർമ്മാണ തൊഴിലാളിക്ക് ലഭിച്ചു. വെള്ളാട് ആശാൻകവല സ്വദേശി സി.കെ മനോജിനാണ് (46) ഒന്നാം സമ്മാനം അടിച്ചത്. ടിക്കറ്റ് നമ്പർ ആർ.ബി 325948. ലോട്ടറി വിൽപ്പനക്കാരനായ ആലക്കോട് ഹിൽടോപ്പിലെ വിജയനിൽ നിന്ന് ഇന്നലെ രാവിലെ വെള്ളാട് വെച്ചാണ് മനോജ് ടിക്കറ്റ് എടുത്തത്. രാജ രാജേശ്വര ലോട്ടറി ഏജൻസിയിൽ നിന്നാണ് വിജയൻ ടിക്കറ്റ് എടുക്കുന്നത്. സമ്മാനർഹമായ ടിക്കറ്റ് മനോജ് കരുവൻചാലിലെ ബാങ്കിൽ ഏൽപ്പിച്ചു

Post a Comment

Previous Post Next Post