ഒരു സ്‌പ്ലെൻഡറും ഓടിച്ച് തരുണ്‍ മൂർത്തിയുടെ ബെൻസ് എത്തുന്നത് റെക്കോർഡുകളിലേക്കാണ്. കഴിഞ്ഞ കുറച്ചു നാളുകളായി മോഹൻലാല്‍ സിനിമയ്ക്ക് ലഭിക്കുന്നപോലൊരു ഹൈപ്പൊന്നും ഇല്ലാതെ എത്തിയ ഒരു കൊച്ചു ചിത്രം ബോക്സോഫീസ് റെക്കോർഡുകളെല്ലാം തകർത്ത് തുടർന്നു കൊണ്ടിരിക്കുകയാണ്.മലയാളസിനിമയില്‍ ആദ്യമായി ഒരു താരത്തിന്റെ ഒരു വർഷമിറങ്ങിയ രണ്ട് ചിത്രങ്ങള്‍ 100 കോടി ആഗോള കളക്ഷൻ നേടുന്നത് എന്ന പ്രത്യേകത നേടിയ തുടരും. കഴിഞ്ഞ ആഴ്ചയില്‍ കേരളാ ബോക്സ് ഓഫീസിലെ ടോപ് ഗ്രോസറായി മാറിയിരുന്നു. ഒരു മാസത്തിനുള്ളില്‍ 100 കോടി ക്ലബില്‍ ഇടം നേടുന്ന രണ്ടാമത്തെ മോഹൻലാല്‍ ചിത്രം കൂടിയാണിത്. പുലിമുരുകൻ, ലൂസിഫർ, എന്നീ മോഹൻലാല്‍ ചിത്രങ്ങളും 100 കോടി ക്ലബില്‍ കയറിയിരുന്നു. ഇതോടെ നാല് 100 കോടി സിനിമകള്‍ സ്വന്തമായുള്ള ഏക മലയാളം നായകനുമായി മാറിയിരിക്കുകയാണ് മോഹൻലാല്‍.
മലയാളത്തിലെ എക്കാലത്തെയും മികച്ച ടോപ്പ് 5 ഓപ്പണിംഗ് കളക്ഷന്‍ ലഭിച്ച ചിത്രങ്ങളിലും മോഹന്‍ലാലിന് അപൂര്‍വമായ റെക്കോഡുണ്ട്. ഈ കാറ്റഗറിയിലെ ആദ്യ അഞ്ചില്‍ നാലും മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ആദ്യ ദിനം തന്നെ 68.20 കോടി രൂപ കളക്ഷന്‍ നേടിയ എമ്ബുരാന്‍ ആണ് ലിസ്റ്റില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് മോഹന്‍ലാലിന്റെ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ ( 20.40 കോടി ) ആണ്.
മൂന്നാം സ്ഥാനത്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് ആണ്. 19.20 കോടിയാണ് ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷന്‍. ലിസ്റ്റിലെ ഏക മോഹന്‍ലാല്‍ ഇതര ചിത്രവും ഇത് തന്നെ. നാലാം സ്ഥാനത്ത് മോഹന്‍ലാലിന്റെ തന്നെ ഒടിയന്‍ ആണ്, 18.10 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം സ്വന്തമാക്കിയത്. അഞ്ചാം സ്ഥാനത്ത് ആദ്യ ദിനം 17.18 കോടി രൂപ നേടിയാണ് തുടരും ആണ്.
Post a Comment