കെഎസ്‌ആര്‍ടിസി ബസുകളില്‍ ഇനി മുതല്‍ സെൻസര്‍ ക്യാമറകള്‍

കൊച്ചി: ഡ്രൈവർമാർ ഉറങ്ങിപ്പോയി അപകടങ്ങള്‍ സംഭവിക്കാതിരിക്കാൻ കെഎസ്‌ആർടിസി ബസുകളില്‍ സെൻസർ കാമറകള്‍ സ്ഥാപിക്കുന്നു.
ദീർഘദൂര ബസുകളിലാണ് ആദ്യം കാമറകള്‍ സ്ഥാപിയ്ക്കുന്നത്. ഘട്ടം ഘട്ടമായി മറ്റു ബസുകളിലും സൗകര്യം വരും. ഡ്രൈവർമാരുടെ ക്ഷീണം നിരീക്ഷിക്കുന്നതിനാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ഇതുവഴി അപകടങ്ങള്‍ തടയാനാണ് കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post