ആലക്കോട്: അധ്യാപകൻ ചമഞ്ഞ് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന വിരുതൻ മലയോരത്ത് വിലസുന്നു. പൂവം സ്വദേശിയാണെന്നും ആലക്കോട് എൻ.എസ്.എസ് ഹയർസെക്കണ്ടറി സ്കൂകൂളിൽ ഇംഗ്ലീഷ് അധ്യാപകനാണെന്നും പറഞ്ഞാണ് മധ്യവയസ്‌കൻ്റെ തട്ടിപ്പ് ഒരു മാസം മുമ്പാണ് ട്രാൻസ്‌ഫറായി ആലക്കോട്ടേക്ക് വന്നതെന്നും ഇയാൾ പറയു ന്നുണ്ട്. സ്കൂളിൽ ഈ മാസം മുതൽ ആരംഭിക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിൽ കുട്ടി കളെ നിർബന്ധമായും ചേർക്കണമെന്ന് വീടുകളിലെത്തി രക്ഷിതാക്കളോട് ആവശ്യപ്പെടുന്ന ഇയാൾ അഡ്‌മിഷൻ ഫീസിൻ്റെ പേരിലാണ് ആളുകളിൽ നിന്ന് പണം കൈക്കലാക്കുന്നത് നൂറ് മുതൽ അഞ്ഞൂറ് രൂപയാണ് അഡ്‌മിഷൻ ഫീസായി രക്ഷിതാക്കളിൽ നിന്ന് വാങ്ങുന്നത്.
സ്ത്രീകൾ മാത്രമുള്ള വീടുകൾ കേന്ദ്രീകരി ക്കാണ് ഏറെയും തട്ടിപ്പ്. അധ്യാപകനാണെന്ന ധാരണയിലാണ് ആളുകൾ ഇയാൾക്ക് പണം നൽകുന്നത്. എന്നാൽ പൂവം സ്വദേശിയായ ആരും ആലക്കോട് സ്‌കൂളിൽ ജോലി ചെയ്തുന്നില്ല. യാതൊരുവിധ വെക്കേഷൻ ക്ലാസുകളും സ്‌കൂളിൽ നടക്കുന്നില്ല. വസ്‌തുത ഇതായിരിക്കെയാണ് വ്യാജ അധ്യാപകൻ തട്ടിപ്പ് നടത്തി ക്കൊണ്ടിരിക്കുന്നത്. മലയോരമേഖലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടക്കു ന്നതായാണ് വിവരം. ഇതുസംബന്ധിച്ച് സ്‌കൂൾ അധികൃതർ ആലക്കോട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പിനെതിരെ രക്ഷിതാക്കളും വിദ്യാർത്ഥികളും ജാഗ്രതപാലിക്കണമെന്നും വഞ്ചിതരാകരുതെന്നും സ്‌കൂൾ അധികൃതർ നിർദേശവും നൽകിയിട്ടുണ്ട്
Post a Comment