തേർത്തല്ലി സ്വദേശിയായ വൈദികൻ ജർമ്മിനിയിൽ അന്തരിച്ചു

ആലക്കോട്: തേർത്തല്ലി സ്വദേശിയായ വൈദികൻ ജർമ്മിനിയിൽ അന്തരിച്ചു. തലശേരി അതിരൂപതാംഗം തേർത്തല്ലി പൊയിലിലെ ഫാ. തോമസ് വട്ടമലയാണ് (ബോ ബി-50) നിര്യാതനായത്. 12 വർഷമായി ജർമ്മിനിയിൽ തലശേരി അതിരൂപത വൈദികനാ യി സേവനം അനുഷ്ഠിച്ചുവരിക യായിരുന്നു. ഇതിനിടെ രോഗബാധിതനായതിനെത്തുടർന്ന് ജർമ്മിനിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് മരണം. മൃതദേഹം ജർമ്മിനിയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടു വരാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. സംസ്കാരം പിന്നീട്. 2003ലാണ് പൗരോഹിത്യം സ്വീകരിച്ചത്. മണക്കടവ് സെന്റ് തോമസ് പള്ളി, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക എന്നിവിടങ്ങളിൽ അസി. വികാരിയായും വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ച്, പാത്തൻപാറ സെൻ്റ് ആൻ്റണീസ് ചർച്ച് എന്നിവിടങ്ങളിൽ വികാരിയായും സേവനം അനുഷ്‌ഠിച്ചു. 2008 മുതൽ 2011 വരെ തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ അസി. ഡയറക്ടറായും പ്രവർത്തിച്ചു. 2013 മുതൽ ജർമ്മിനിയിൽ അജപാലന ശുശ്രൂഷ നടത്തിവരികയായിരുന്നു. തേർത്തല്ലി പൊയിലിലെ പരേതനായ വട്ടമല തോമസിൻ്റെ മകനാണ്. മാതാവ്: തേർത്തല്ലി ആർപ്പുക്കര കുടുംബാംഗം ഏലിയാമ്മ.

Post a Comment

Previous Post Next Post