തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കഴിഞ്ഞദിവസംയുവതിയുടെ കുടുംബം, സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തിയിരുന്ന.
ഇതിന്പിന്നാലെ യുവതി കഴിഞ്ഞ വർഷം ആശുപത്രിയില്‍ ഗർഭച്ഛിദ്രം നടത്തിയതിന്റെ രേഖകള്‍ ഉള്‍പ്പെടെ കുടുംബം പൊലീസിന് കൈമാറി. അതേസമയം സുകാന്തിനെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഐ.ബി ഉദ്യോഗസ്ഥയുടെ മരണം നടന്ന് അടുത്ത ദിവസം തന്നെ സുകാന്ത് ഒളിവില്‍പ്പോയിരുന്നു. സുകാന്തിനെ കണ്ടെത്തി ചോദ്യം ചെയ്തതിനും രേഖകള്‍ പരിശോധിച്ചതിനും ശേഷമേ പ്രതി ചേർക്കൂ എന്നാണ് പൊലീസ് പറയുന്നത്.
യുവതി ഒരു കൂട്ടുകാരിക്കൊപ്പം ആശുപത്രിയിലെത്തിയാണ് ഗർഭച്ഛിദ്രം നടത്തിയത്. ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍ ആശുപത്രിയില്‍ പണം നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചതിനെ തുടർന്നാണ് യുവതിയുടെ കുടുംബം വിവരം പൊലീസില്‍ അറിയിച്ചത്. യുവതി ഗർഭച്ഛിദ്രം നടത്തിയെന്ന വിവരം കുടുംബം അറിയുന്നതും അപ്പോഴാണ്.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. യുവതിയുടെ ബാഗില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട മരുന്നിന്റെ കുറിപ്പടിയും കുടുംബത്തിന് ലഭിച്ചിരുന്നു.
ഫോണ്‍ രേഖകള്‍ക്ക് പുറമേ മകളുടെ ബാഗില്‍ നിന്നു ലഭിച്ച തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. സുകാന്ത് 3.5 ലക്ഷം രൂപയോളം മകളില്‍ നിന്നു തട്ടിയെടുത്തു. സുകാന്ത് രാജ്യം വിട്ട് പോകാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സുകാന്തിന്റെ പ്രേരണയാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം.
തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ഹാജരാക്കിയ തെളിവുകളുടെ ആധികാരികത ഉറപ്പാക്കാൻ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സുകാന്തിനെതിരെ കേസ് എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment