കേളകത്ത് ഓട്ടോ ടാക്സി മറിഞ്ഞ് അപകടം; ഒരു മരണം, രണ്ട് പേര്‍ക്ക് ഗുരുതരം

കണ്ണൂർ: കേളകം മലയമ്ബാടിയില്‍ ഓട്ടോ ടാക്സി അപകടത്തില്‍പ്പെട്ട് ഒരു മരണം. മരണം സംഭവിച്ച വീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു ആറ് പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന ഓട്ടോ ടാക്സിയാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്.
റിപ്പോർട്ടുകള്‍ പ്രകാരം, ബ്രേക്ക് കിടാത്തിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് അൻപത് അടിയോളം താഴ്ചയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്ബിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറടക്കം രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിലെ അധികൃതർ ഇവരുടെ നില ഗുരുതരമാണെന്ന് വ്യക്തമാക്കി. അപകടത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുന്നു.

Post a Comment

Previous Post Next Post