ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ഇതാ സന്തോഷ വാര്‍ത്ത, കെഎസ്‌ആര്‍ടിസിക്ക് 102.62 കോടിയുടെ സഹായം അനുവദിച്ച്‌ ധനവകുപ്പ്

തിരുവനന്തപുരം: കെ എസ് ആർ ടി സിക്ക് സർക്കാർ സഹായമായി 102.62 കോടി രൂപകൂടി ധനവകുപ്പ് അനുവദിച്ചു. പെൻഷൻ വിതരണത്തിനായാണ് 72.62 കോടി രൂപ.
മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്ബത്തിക സഹായമായാണ് 30 കോടി രൂപ അനുവദിച്ചത്‌. കഴിഞ്ഞ സാമ്ബത്തിക വർഷം കോർപറേഷന്‌ ആകെ 1612 കോടി രൂപയാണ് സർക്കാർ സഹായമായി നല്‍കിയത്. 900 കോടി രൂപ ബജറ്റ് വിഹിതമായി വകയിരുത്തിയിരുന്നു. ഇതിന് പുറമേയാണ് 676 കോടി രൂപയാണ് അധികമായും നല്‍കിയത്.

Post a Comment

Previous Post Next Post