'സ്ത്രീകളോട് മോശമായി പെരുമാറിയാല്‍ മോന്ത പൊളിക്കും'; പഞ്ചായത്ത് സെക്രട്ടറിയോട് മുഹ്‌സിൻ എം.എല്‍.എ

പാലക്കാട്: സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കില്‍ മോന്ത അടിച്ച്‌ പൊളിക്കുമെന്ന് ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിക്ക് പട്ടാമ്ബി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്റെ ഭീഷണി.
സഹോദരിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച്‌ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനാണ് എം.എല്‍.എ താക്കീത് നല്‍കിയത്.
സഹോദരി വിവാഹം രജിസ്റ്റർ ചെയ്യാനായി പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചിരുന്നെന്നും എന്നാല്‍ വിദ്യാഭ്യാസ യോഗ്യതയടക്കം ചൂണ്ടിക്കാട്ടി സെക്രട്ടറി അപമാനിച്ചെന്നും കരഞ്ഞുകൊണ്ടാണ് സഹോദരി ഇറങ്ങിപ്പോയതെന്നും എം.എല്‍.എ പറയുന്നു. സഹോദരി തന്നോട് പറഞ്ഞില്ലെന്നും അവിടെ കൂടെനിന്നവരാണ് വിവരം അറിയിച്ചതെന്നും എം.എല്‍.എ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

Post a Comment

Previous Post Next Post