കശുവണ്ടി വില ഇടിഞ്ഞു; കര്‍ഷകര്‍ക്കു നിരാശ



സംസ്‌ഥാനത്തു തന്നെ ഏറ്റവും ഗുണമേന്മയുള്ള കശുവണ്ടി ഉല്‍പാദിപ്പിക്കുന്ന കണ്ണൂര്‍ ജില്ലയില്‍ കശുവണ്ടി വില കുത്തനെ ഇടിഞ്ഞതു കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായി.ചരിത്രത്തിലാദ്യമായി കശുവണ്ടിക്ക്‌ മാര്‍ക്കറ്റില്‍ കിലോയ്‌ക്ക ്‌160 രൂപ വില ഉണ്ടായത്‌ ഈ വര്‍ഷമായിരുന്നു. എന്നാല്‍ ക്രമേണ വില കുറയുകയും ഇന്നലത്തെ മാര്‍ക്കറ്റ്‌ വില കിലോയ്‌ക്ക് 140 രൂപയായി.
ഒരു പതിറ്റാണ്ടു മുമ്ബു വരെ ദിവസവും ലോഡുക്കണക്കിനു കശുവണ്ടിയാണ്‌ മലയോര ഗ്രാമങ്ങളില്‍ നിന്നും കൊല്ലത്തെ കശുവണ്ടി ഫാക്‌ടറികളിലേക്ക്‌ കയറ്റി അയച്ചിരുന്നത്‌. എന്നാല്‍ പതിറ്റാണ്ടിനിപ്പുറം കശുമാവുകള്‍ വെട്ടിമാറ്റി റബര്‍കൃഷി വ്യാപകമായി. കശുമാവ്‌ കൃഷി ചുരുങ്ങുകയും ഉള്ളവ തന്നെ രോഗങ്ങളും കാലാവസ്‌ഥാ വ്യതിയാനവും നിമിത്തം വിളവ്‌ കുറയുകയും ചെയ്‌തു. കൃഷി വകുപ്പ്‌ കണക്കുപ്രകാരം 2021-22 കാലഘട്ടത്തില്‍ 5000 ത്തോളം ഹെക്‌ടര്‍ കൃഷി ഇല്ലാതായി. കവുങ്ങ്‌- തെങ്ങ്‌ കൃഷികള്‍ രോഗങ്ങള്‍ ബാധിച്ച്‌ കുറഞ്ഞപ്പോള്‍ കശുമാവ്‌ കൃഷിയാണ്‌ കര്‍ഷകര്‍ക്ക്‌ ആശ്വാസമായിരുന്നത്‌. എല്ലാവര്‍ഷവും സീസണ്‍ ആരംഭത്തില്‍ സര്‍ക്കാര്‍ തറവില പ്രഖ്യാപിക്കുന്നതല്ലാതെ സംഭരണത്തിനു നടപടികള്‍ സ്വീകരിക്കാത്തത്‌ വിലത്തകര്‍ച്ചയ്‌ക്ക് കാരണമാവുന്നു.
മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ കശുമാങ്ങയും ഉപയോഗ്യശൂന്യമായി നശിച്ചു പോവുന്നു. തണ്ടുതുരപ്പന്‍ രോഗവുംഇല കരിഞ്ഞു മരം മുഴുവന്‍ നശിച്ചു പോവുന്ന രോഗവും മലയോരത്തു വ്യാപകമാണെങ്കിലും കര്‍ഷകര്‍ക്കു ആശ്വാസമാവേണ്ടുന്ന കൃഷിവകുപ്പ്‌ ഒന്നും കണ്ടില്ലെന്നു നടിക്കുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നു. മലഞ്ചരക്കുകളുടെ വിലയും വിളവും ഇടിയുകയും കൃഷി നാമാവശേഷമാവുകയും ചെയ്‌തതോടെ മലയോരത്തെ ചെറു ടൗണുകളിലെ മലഞ്ചരക്ക്‌ വ്യാപാര സ്‌ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ തൊഴില്‍ നഷ്‌ടമായി. മലയോര മേഖല സാമ്ബത്തിക തകര്‍ച്ച നേരിടുകയും ചെയ്ുയന്നു.

Post a Comment

Previous Post Next Post