'സൂത്രവാക്യം' സിനിമയുടെ സെറ്റില്‍വെച്ച് നടൻ തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും അപർണ ജോണ്‍സ് വെളിപ്പെടുത്തി. നടി വിൻ സിയും താനും ഇരിക്കുമ്ബോഴാണ് ഷൈൻ വെള്ളപ്പൊടി തുപ്പിയത്. വിൻ സിയുടെ ആരോപണം ശരിയാണ് എന്നും എഎംഎംഎയ്ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട് എന്നും അപർണ പറഞ്ഞു.
വിന്‍ സി സഹപ്രവര്‍ത്തകയെന്ന് പറഞ്ഞ നടി താനാണ്. വിന്‍ സി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കാര്യങ്ങള്‍ തന്നെയാണ് തനിക്കും പറയാനുള്ളത്. സെറ്റില്‍ ചെല്ലുമ്ബോള്‍ മുതല്‍ അബ്നോർമല്‍ ആയ പെരുമാറ്റമായിരുന്നു ഷൈന്റെ ഭാഗത്തുനിന്നുണ്ടായത് എന്നും അപർണ പറയുന്നു. അതുകൊണ്ടുതന്നെ ഷൈനുമായി ഒരു അകലം വെക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നി. തനിക്കുണ്ടായ അനുഭവങ്ങള്‍ കൂടെ ജോലി ചെയ്ത ഒരു സഹപ്രവർത്തകയോട് പറഞ്ഞിരുന്നു. അതില്‍ പരിഹാരമാകുകയും ചെയ്തു. അതുകൊണ്ടാണ് വേറെ പരാതികള്‍ നല്‍കാതിരുന്നത് എന്നും അപർണ പറയുന്നു.

Post a Comment