ചെറുപുഴ : ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം.പ്രാപ്പൊയില്‍, പാറോത്തുംനീർ, ഭൂദാനം ഭാഗങ്ങളിലാണ് കൂടുതല്‍ നാശമുണ്ടായത്.
വീടുകള്‍ക്കും കൃഷികള്‍ക്കും നാശമുണ്ടായി. പാണ്ടിക്കടവിലെ പടിഞ്ഞാറെയില്‍ ഷിബുവിന്റെ വീടിന് മുകളില്‍ മരം വീണ് ഭാഗികമായി തകർന്നു.
പ്രാപ്പൊയിലിലെ ഹരിചന്ദ്രവിലാസം തങ്കരാജന്റെ ഏത്തവാഴകള്‍ കാറ്റില്‍ ഒടിഞ്ഞു. പാറോത്തുംനീരിലെ ടി.വി. ഗംഗാധരൻ, പി.വി. വിജയൻ, എ.കെ. ഉദയഭാനു എന്നിവരുടെ റബ്ബർ, വാഴ, കവുങ്ങ്, റംബൂട്ടാൻ തുടങ്ങിയ കൃഷികളാണ് കാറ്റില്‍ നശിച്ചത്. ഭൂദാനത്തെ റസീനാ യൂനസിന്റെ കോഴിഫാമും അതിനകത്ത് ഉണ്ടായിരുന്ന ഉപകരണങ്ങളും മരങ്ങള്‍ വീണ് നശിച്ചു.
Post a Comment