തൊടുപുഴ: ബിജു വധക്കേസില്‍ ഒന്നാംപ്രതി ജോമോൻ ജോസഫിന്‍റെ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കലയന്താനി തേക്കുംകാട്ടില്‍ സീന (45) ശനിയാഴ്ച തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
സീനയ്ക്കെതിരെ മുന്നൊരുക്കത്തിന് സഹായം, തെളിവ് നശിപ്പിക്കല്‍, കൊലപാതക വിവരമറിഞ്ഞിട്ടും മറച്ചുവയ്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് അറിവുണ്ടെന്ന സംശയത്തില്‍ ചോദ്യംചെയ്യാൻ പോലീസ് നോട്ടീസ് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവർ ഹാജരായിരുന്നില്ല. മുട്ടം നീലൂരുള്ള അകന്ന ബന്ധുവിന്‍റെ വീട്ടില്‍ ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ചുങ്കം സ്വദേശി ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകുമെന്ന് സീനയ്‍ക്ക് അറിയാമായിരുന്നു. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്നും പോലീസിന് ഒരു പെപ്പർ സ്‍പ്രേ ലഭിച്ചിരുന്നു. ഇത് ജോമോൻ ആവശ്യപ്പെട്ട പ്രകാരം സീനയാണ് മറ്റൊരാളില്‍നിന്ന് വാങ്ങി നല്‍കിയത്.
Post a Comment