ബംഗളൂരു: മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. മൈസൂരു നഞ്ചൻഗുഡിനടുത്തുള്ള കൊട്ഗൊള എന്ന സ്ഥലത്തുവച്ചുണ്ടായ അപകടത്തില്‍ കോട്ടയം എരുമേലി എരുത്വാപ്പുഴ സ്വദേശിനി കാർത്തിക ബിജു (24) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ഗിരിശങ്കർ തരകനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാർത്തികയുടെ ജീവൻ രക്ഷിക്കാനായില്ല.
യുവാവ് ഗുരുതര പരിക്കുകളോടെ മൈസൂരു ജെഎസ്‌എസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കാർത്തികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ബംഗളൂരുവില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു കാർത്തിക അവധിക്ക് നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടത്തില്‍പ്പെട്ടത്.
Post a Comment