കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തി വത്തിക്കാൻ

കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. പിന്നാലെ കോഴിക്കോട് രൂപത ബിഷപ്പ് ഡോക്ടർ വർഗീസ് ചക്കാലക്കലിനെ വത്തിക്കാൻ ആർച്ച്‌ ബിഷപ്പായി ഉയർത്തി.
ഇതോടെ മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി കോഴിക്കോട് അതിരൂപത മാറി. കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു പ്രഖ്യാപനങ്ങള്‍.
കോഴിക്കോട് രൂപത സ്ഥാപിതമായി 102 വർഷം പിന്നിടുമ്ബോഴാണ് സുപ്രധാന പ്രഖ്യാപനം. ഇതോടെ ലത്തീൻ സഭക്ക് മൂന്ന് അതിരൂപതകളായി. 1923 ജൂണ്‍ 12 നാണ് കോഴിക്കോട് രൂപത സ്ഥാപിതമായത്. സുല്‍ത്താൻ പേട്ട്, കണ്ണൂർ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴില്‍ വരുന്നത്. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു മുൻപ് ഉണ്ടായ ലത്തീൻ അതിരൂപതകള്‍. തലശേരി രൂപത ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനില്‍ നിന്നുള്ള പ്രഖ്യാപനം നടത്തി. ഓശാന ഞായർ സമ്മാനമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post