കാസര്‍കോട് സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി കളമശ്ശേരി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍


കളമശ്ശേരി:  എറണാകുളം ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ കാസർകോട് സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

നീലേശ്വരം തടിയൻ കൊവ്വലില്‍ പുതിയപുരയില്‍ ചന്ദ്രൻ്റെയും ഗീതയുടെയും മകളായ പി.പി. അമ്ബിളിയാണ് (25) മരിച്ചത്. മെഡിക്കല്‍ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു അമ്ബിളി.

അമ്ബിളിയോടൊപ്പം ഹോസ്റ്റല്‍ മുറിയില്‍ താമസിച്ചിരുന്ന മറ്റ് വിദ്യാർത്ഥികള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്, അവർ ശനിയാഴ്ച രാത്രി ഏകദേശം 11 മണിയോടെ പുറത്തേക്ക് പോയിരുന്നു. പിന്നീട് തിരികെ എത്തിയപ്പോഴാണ് അമ്ബിളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത് എന്നാണ്. ഉടൻ തന്നെ അവർ കോളേജ് അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് കളമശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പോലീസ് സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം വിലമതിക്കേണ്ടതാണ്. ആത്മഹത്യ ചിന്തകള്‍ ഉണ്ടെങ്കില്‍ ദിശ ഹെല്പ് ഡെസ്കില്‍ സഹായം തേടുക, നമ്ബർ: 1056, അല്ലെങ്കില്‍ iCALL- നമ്ബർ: 9152987821. നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ട്.

Post a Comment

Previous Post Next Post