കര്‍മ്മ ന്യൂസ് ഓണ്‍ലൈൻ എം.ഡി വിമാനത്താവളത്തില്‍ അറസ്റ്റില്‍


തിരുവനന്തപുരം: കർമ്മ ന്യൂസ് ഓണ്‍ലൈൻ എം.ഡി വിൻസ് മാത്യു അറസ്റ്റില്‍. ആസ്ട്രേലിയയില്‍ നിന്ന് എത്തിയപ്പോഴാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതത്.
ഇയാള്‍ക്കെതിരെ സൈബർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. മൂന്ന് കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.
കളമശ്ശേരി സ്ഫോടനം ഉണ്ടായ സമയത്ത് സ്ഫോടനത്തെ പിന്തുണച്ച്‌ ഇയാളുടെ കർമ്മ ന്യൂസില്‍ വാർത്ത കൊടുത്തിരുന്നു. ഇതിനെതിരെ പരാതി വന്നിരുന്നു. ഇതില്‍ വിൻസിനെതിരെ സൈബർ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ തട്ടിപ്പ് നടന്നു എന്നായിരുന്നു മറ്റൊരു വാർത്ത. ഇതിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Post a Comment

Previous Post Next Post