വീണ്ടും ചരിത്രം സൃഷ്ടിച്ച് എമ്പുരാൻ; സന്തോഷം പങ്കുവെച്ച് മോഹൻലാൽ


റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് മോഹൻലാൽ ചിത്രം എമ്പുരാൻ. മാർച്ച് 27ന് തീയറ്ററുകളിൽ എത്തിയ ചിത്രം 100, 200 കോടി ക്ലബ്ബുകളൊക്കെ അനായാസമെത്തി. ഇപ്പോഴിതാ, ചിത്രത്തിന്റെ ആഗോള തീയേറ്റർ ഷെയർ 100 കോടി കടന്നിരിക്കുകയാണ്. ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത് ഇതാദ്യമായാണ്. മോഹൻലാൽ തന്നെയാണ് ഈ സന്തോഷം സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെച്ചത്. നേരത്തെ 5 ദിവസം കൊണ്ട് ചിത്രം 200 കോടി നേടിയിരുന്നു.

Post a Comment

Previous Post Next Post