കണ്ണൂരില്‍ വൻ കവര്‍ച്ച; പൂട്ടിയിട്ട വീട്ടില്‍ നിന്ന് 29 പവൻ സ്വര്‍ണവും 20000 രൂപയും നഷ്ടമായി, അന്വേഷണം


കണ്ണൂർ: കണ്ണൂർ ഓലയമ്ബാടിയില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം. മടയമ്മക്കുളത്തെ വിവി കുഞ്ഞാമിനയുടെ വീട്ടിലാണ് മോഷണം നടന്നത്.
29 പവൻ സ്വർണവും 20000 രൂപയും മോഷണം പോയി. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ബുധനാഴ്ച കുടുംബസമേതം ബന്ധുവീട്ടില്‍ പോയതായിരുന്നു ഇവർ. വ്യാഴാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പിൻവശത്തെ വാതില്‍ കുത്തിത്തുടർന്നാണ് മോഷ്ടാവ് വീടിനകത്ത് കയറിയത്.

Post a Comment

Previous Post Next Post