ദേ 10 കോടി അടിച്ചയാളെ കണ്ടെത്തി! സമ്മർ ബംപർ ഒന്നാം സമ്മാനം തമിഴ്നാട് സ്വദേശിക്ക്

കേരള സർക്കാരിൻ്റെ സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി തമിഴ്നാട് സ്വദേശിക്ക്. ധനലക്ഷ്മി എന്ന പേരിൽ 180 ലോട്ടറി എടുത്ത ഏജൻ്റ് പാലക്കാട്ടെ കിങ് സ്റ്റാർ ഏജൻസിയിലെത്തി ഭാഗ്യവാനെ വെളിപ്പെടുത്തി.
പേര് രഹസ്യമാക്കി വയ്ക്കണമെന്നും ലോട്ടറി നേരിട്ട് ലോട്ടറി വകുപ്പിനെ ഏൽപ്പിക്കുമെന്നും സേലം സ്വദേശി അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് ഭാഗ്യം തുണച്ച ലോട്ടറിയുടെ പകർപ്പുമായി ഏജൻ്റ് പാലക്കാട്ടെത്തിയത്.

സേലം സ്വദേശി അടുത്തദിവസം തിരുവനന്തപുരത്തെ ലോട്ടറി വകുപ്പ് ആസ്ഥാനത്തെത്തി ടിക്കറ്റ് കൈമാറുമെന്നാണ് വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്ത് കോടി സമ്മാനമടിച്ച ഭാഗ്യവാനെ തിരഞ്ഞു നടക്കുകയായിരുന്നു കേരളം.

Post a Comment

Previous Post Next Post