ലഖ്‌നൗ: മൂന്നുപെണ്‍കുട്ടികളുടെ അമ്മയായ യുവതി 12-ാംക്ലാസ് വിദ്യാര്‍ഥിയെ വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിനിയായ ശബ്‌നമാണ് 12-ാം ക്ലാസ് വിദ്യാര്‍ഥിയെ വിവാഹം ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
26-കാരിയായ യുവതിയുടെ മൂന്നാംവിവാഹമാണിതെന്നും മതംമാറിയ ശബ്‌നം നിലവില്‍ ശിവാനി എന്ന പേര് സ്വീകരിച്ചതായും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, യുവതി വിവാഹംചെയ്ത 12-ാം ക്ലാസ് വിദ്യാര്‍ഥിയുടെ പ്രായം വ്യക്തമല്ല. വരന് 17 വയസ്സാണ് പ്രായമെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുമുണ്ട്.
രണ്ടാംവിവാഹത്തിലെ ഭർത്താവില്‍നിന്ന് വിവാഹമോചിതയായശേഷമാണ് യുവതി കാമുകനായ 12-ാംക്ലാസ് വിദ്യാര്‍ഥിയെ വിവാഹംകഴിച്ചതെന്നാണ് റിപ്പോർട്ട്. മക്കളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചാണ് യുവതി കാമുകനൊപ്പം ജീവിക്കാനായി ഇറങ്ങിയത്. തുടര്‍ന്ന് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്.
Post a Comment