കണ്ണൂര്‍ ന്യൂ മാഹിയില്‍ പോക്സോ കേസില്‍ നൃത്ത അദ്ധ്യാപകൻ അറസ്റ്റില്‍


ന്യൂമാഹി : പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസിലാണ് ടെമ്ബിള്‍ ഗെയിറ്റ് പുതിയ റോഡിലെ നൃത്ത പരിശീലകൻ വൈഷ്ണവ്(25) നെ പോലീസ് അറസ്റ്റ് ചെയ്തത്.
ന്യൂമാഹി സി.ഐ ബിനു മോഹനനും സംഘവും ആണ് പ്രതിയെ അറസ്റ്റുചെയ്തത്. ജെ എഫ് സി എം കോടതി മുമ്ബാകെ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. പ്രായ പൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസിലാണ് ടെമ്ബിള്‍ ഗെയിറ്റ് പുതിയ റോഡിലെ നൃത്ത പരിശീലകൻ വൈഷ്ണവ്(25) നെ പോലീസ് അറസ്റ്റ് ചെയ്തത്.ഇതിനിടയിലാണ് പതിനാറ്കാരൻ പീഡനക്കാര്യം മാതാവിനോട് പറഞ്ഞത്. ഉടൻ പോലീസില്‍ പരാതി നല്കുകയായിരുന്നു. നൃത്തഭ്യാസത്തിൻ്റെ പേരില്‍ ഇയാള്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ പീഡിപ്പിച്ചതായും പരാതികള്‍ ഉണ്ട്. ഇതേ കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളില്‍ ഇയാള്‍ക്കെതിരെ നിരവധി രക്ഷിതാക്കളും പരാതിയുമായി എത്തും.

Post a Comment

Previous Post Next Post