കോളേജ് പഠന കാലത്തെ തര്‍ക്കം പകയായി മാറി; ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ 2 വര്‍ഷത്തിന് ശേഷം യുവാവിനെ ആക്രമിച്ചു, സംഭവം കണ്ണൂരില്‍
കണ്ണൂര്‍: കണ്ണൂരില്‍ അധ്യാപക പരിശീലന വിദ്യാര്‍ത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണം. കോളേജ് പഠനകാലത്തെ തര്‍ക്കം പകയായി മാറി രണ്ടു വര്‍ഷത്തിനുശേഷം മുനീസിനെ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി.
കണ്ണൂര്‍ തെക്കി ബസാറില്‍ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കോളേജ് പഠനകാലത്തെ ജൂനിയര്‍ വിദ്യാര്‍ത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയില്‍ പറയുന്നത്.
മൂര്‍ച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. അക്രമി സംഘത്തിനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Post a Comment