ആലക്കോടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കണ്ണൂരിൽ അപകടത്തിൽപ്പെട്ട് അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു
കണ്ണൂർ: കോട്ടയത്ത് നിന്ന് ആലക്കോടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കണ്ണൂരിൽ അപകടത്തിൽപ്പെട്ട് അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. ദേശീയപാതയിൽ പൊടിക്കുണ്ടിന് സമീപം പള്ളിക്കുളത്തുണ്ടായ അപകടത്തിൽ ഡ്രൈവർ സജീവ് രാജപ്പൻ, നടുവിലെ മനനുദീൻ, ചെറുപുഴയിലെ ഡെയ്‌സി, കോട്ടയത്തെ ഓമന ഉലഹന്നാൻ, വെള്ളരിക്കുണ്ടിലെ സോജി എന്നി വർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. കോട്ടയത്ത് നിന്ന് ആലക്കോട് റൂട്ടിലൂടെ കാസർക്കോട് കൊന്നക്കാടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പള്ളിക്കുളം മണ്ഡപത്ത് എത്തിയപ്പോൾ എതിരെവന്ന നാഷണൽ പെർമിറ്റ് ലോറി ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണംവിട്ട ബസ് സമീപത്തെ മണ്ഡ പത്തിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post a Comment