കണ്ണൂർ: കുടുംബകോടതിയില്‍ ജഡ്ജിയുടെ ചേംബറില്‍ മൂർഖൻ പാമ്ബ്. കണ്ണൂർ കുടുംബകോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് ചേംബറില്‍ മേശയ്ക്ക് കീഴില്‍ പാമ്ബിനെ കണ്ടത്.
ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. കോടതിയില്‍ വിചാരണ നടപടികള്‍ നടക്കുന്നതിനാല്‍ ജഡ്ജി ചേംബറില്‍ ഉണ്ടായിരുന്നില്ല. ചേംബറിലേക്ക് വന്ന ജഡ്ജിയുടെ ഓഫീസ് അസിസ്റ്റന്റാണ് മേശയ്ക്കടിയില്‍ മൂർഖൻ പാമ്ബിനെ കണ്ടത്.
ഉടൻ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മൂർഖനെ പിടികൂടുകയായിരുന്നു. കണ്ണൂർ കോടതി പരിസരത്ത് പാമ്ബിന്റെ ശല്യം രൂക്ഷമാണെന്ന് ജീവനക്കാർ നേരത്തെയും പരാതി ഉയർത്തിയിരുന്നു. പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ കാടുകള്‍ വെട്ടിനീക്കാതിരുന്നതാണ് കോടതി പരിസരം ഇഴജന്തുക്കള്‍ക്ക് വാസയോഗ്യമാവാൻ കാരണമായതെന്നാണ് ആരോപണം.
Post a Comment