ഇ.ഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് കര്‍ണാടകയിലെ രാഷ്ട്രീയ നേതാവില്‍ നിന്ന് നാല് കോടി തട്ടി. കൊടുങ്ങല്ലൂരിലെ എഎസ്‌ഐ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍


ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടകയിലെ രാഷ്ട്രീയ നേതാവില്‍ നിന്ന് നാല് കോടി രൂപ തട്ടിയ സംഭവത്തില്‍ കൊടുങ്ങല്ലൂരിലെ എഎസ്‌ഐയെ കസ്റ്റ‍ഡിയിലെടുത്ത് കര്‍ണാടക പൊലീസ്.
എഎസ്‌ഐ ഷെഫീർ ബാബുവിനെയാണ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മറ്റ് മൂന്ന് പേർക്കൊപ്പമെത്തി ഇഡി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് രാഷ്ട്രീയ നേതാവില്‍ നിന്ന് കോടികള്‍ തട്ടിയത്. 

ബെംഗളൂരു പൊലീസ് കേരളത്തിലെത്തിയാണ് എഎസ്‌ഐ ഷഫീർ ബാബു ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘത്തെ പിടികൂടിയത്. ഷഫീറിനെയും സംഘത്തേയും കൂടുതല്‍ അന്വേഷണത്തിനായി കർണാടകയിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post