ഫാഷൻ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്; മുൻ എംഎല്‍എയായ ലീഗ് നേതാവ് എംസി കമറുദ്ദീൻ വീണ്ടും ജയിലില്‍

കാഞ്ഞങ്ങാട്: ഫാഷൻ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മുൻ എംഎല്‍എയുമായ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.

കാസർഗോഡ് ചിത്താരി സ്വദേശികളായ സാബിറ , അഫ്സാന എന്നിവർ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 

നിക്ഷേപമായി ഇരുവരില്‍ നിന്നും യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post