ദുബായ്: യുഎഇയിലെ ക്രിക്കറ്റ് ആരാധകർ വ്യാഴാഴ്ച മുതല്‍ ചാംപ്യൻസ് ട്രോഫി മത്സരങ്ങളുടെ ആവേശത്തിലേക്ക്.
ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ന്യൂസിലാൻഡ് എന്നീ ടീമുകള്‍ക്കെതിരായ ഇന്ത്യയുടെ മത്സരങ്ങളും ആദ്യ സെമിഫൈനല്‍ മത്സരവുമാണ് ദുബായ് അന്തർദേശീയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്തുക.
ഇവിടെ വ്യാഴാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ, ബംഗ്ലാദേശിനെ നേരിടും. ഞായറാഴ്ചയാണ് യുഎഇയിലെ ക്രിക്കറ്റ് ആസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. മത്സരത്തിന്‍റെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീർന്ന സാഹചര്യം പരിഗണിക്കുമ്ബോള്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യ-പാക് ആരാധകരുടെ ആരവം കൊണ്ട് മുഖരിതമാവുമെന്ന് ഉറപ്പിക്കാം.
Post a Comment