സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു
മണക്കടവ് :രാജ്യസഭാഗം അഡ്വ പി സന്തോഷ് കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും മണക്കടവ് ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് വേണ്ടി 2505300/-മുടക്കി വാങ്ങിയ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് അഡ്വ പി സന്തോഷ് കുമാർ എം പി സ്കൂളിൽ നിർവഹിച്ചു.... ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ ചടങ്ങിൽ അധ്യക്ഷൻ ആയി... ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു... ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ആയ ഗിരിജമണി ടീച്ചർ, സരിത ജോസ്, പ്രിൻസിപ്പൽ ഇൻചാർജ് പി വി സനീഷ് കുമാർ, എസ് എം സി ചെയർമാൻ കെ ആർ രതീഷ് പി ടി എ വൈസ് പ്രസിഡന്റ് സന്തോഷ് തെക്കേടത്ത്,, വി ജി സോമൻ, പി കെ സുരേന്ദ്രൻ, ശശി പാറയിൽ ആശംസകൾ നേർന്നു, സീനിയർ അസിസ്റ്റന്റ് പി സി ഡിനി മോൾ നന്ദി പറഞ്ഞു.
Post a Comment