മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആശുപത്രിയില്‍ തുടരുന്ന മാർപാപ്പയെ സന്ദർശിച്ചു.
20 മിനിറ്റോളം സന്ദർശനം നീണ്ടതായും വത്തിക്കാൻ അറിയിച്ചു.

88-കാരനായ മാർപാപ്പ കഴിഞ്ഞ ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുകയാണ് മാർപാപ്പ. പോളി മൈക്രോബിയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്.

ആരോഗ്യാവസ്ഥ തൃപ്തികരമല്ലെങ്കിലും അദ്ദേഹം സന്തോഷവാനാണെന്നും വത്തിക്കാന്‍ അറിയിച്ചു. വി. കുര്‍ബാന സ്വീകരിച്ച മാര്‍പാപ്പ പ്രാര്‍ഥനയിലും വായനയിലുമായാണ് സമയം ചെലവഴിക്കുന്നത്.

എല്ലാവരുടെയും പിന്തുണയ്ക്ക് മാര്‍പാപ്പ നന്ദി അറിയിച്ചതായും തുടര്‍ന്നും അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാര്‍ഥന തുടരണമെന്നും വത്തിക്കാന്‍ അറിയിച്ചു.

Post a Comment

Previous Post Next Post