സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

 


മട്ടന്നൂർ: ഇരിട്ടി -മട്ടന്നൂർ റൂട്ടില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

ഉളിക്കൽ കയ്യോന്ന് പാറ സ്വദേശികളായ കെ.ടി ബീന, ബി. ലിജോ എന്നിവരാണ് മരിച്ചത് 


കെ ടി അബിൻ, കെ എം തോമസ് എന്നിവർ കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്

ഇന്ന് രാവിലെ 8.10 ഓടെയാണ് നാടിനെ നടുക്കിയ അപകടം.

ഇരിട്ടിയില്‍നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന 'ലക്ഷ്യ' ബസ് ഉളിയില്‍ പാലത്തിനടുത്ത സ്റ്റോപ്പില്‍ നിർത്തി ആളെ കയറ്റുകയായിരുന്നു. ഇതിനിടെ മട്ടന്നൂർ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കെ.എ. 19എം.എൻ 8215 എന്ന കർണാടക രജിസ്ട്രേഷൻ കാറാണ് അപകടത്തില്‍പെട്ടത്. കാറില്‍ ഉണ്ടായിരുന്ന രണ്ടുപേരുടെനില അതീവ ഗുരുതരമാണ്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ബസ് ഡ്രൈവറുടെ ഭാഗത്താണ് കാർ ഇടിച്ചുകയറിയത്. കാർ പൂർണമായും തകർന്നു. ഇതിനകത്തുകുടുങ്ങിയവരെ ഏറെ പണിപെട്ടാണ് പുറത്തെുടത്ത് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ പടിക്കച്ചാല്‍ വഴി തിരിച്ചു വിട്ടു.

Post a Comment

Previous Post Next Post