മലപ്പുറത്ത് ആനയിടഞ്ഞു,തൂക്കിയെറിഞ്ഞയാള്‍ക്ക് ഗുരുതര പരിക്ക്

 


പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. മദം ഇളകി ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആള്‍ക്ക് ഗുരുതരപരിക്ക്.

ഇയാള്‍ ?ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. നേര്‍ച്ചയുടെ സമാപനദിവസമായ ഇന്നലെ രാത്രി 12.30 നാണ് സംഭവം .


ആന ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധിപേര്‍ക്ക് പരിക്കേറ്റത്. പാപ്പാന്‍ ഇടപെട്ട് ആനയെ തളച്ചതോടെ കൂടുല്‍ അപകടം ഒഴിവായി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 2.15 ഓടെ ആനയെ തളച്ചു.

Post a Comment

Previous Post Next Post