മലപ്പുറം : മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്.
കോട്ടക്കലില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
നേര്‍ച്ചയ്ക്കിടെ ജാറത്തിന് മുന്‍പില്‍ വെച്ച് പോത്തന്നൂര്‍ പൗരസമിതിയുടെ പെട്ടിവരവില്‍ അണിനിരന്ന പാക്കത്ത് ശ്രീകുട്ടന്‍ എന്ന ആന വിരണ്ട് തുമ്ബിക്കൈയില്‍ ചുഴറ്റിയെറിഞ്ഞ കൃഷ്ണന്‍കുട്ടി കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.29 നാണ് മരിച്ചത്.
രണ്ട് പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. നേര്‍ച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്ബിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്.
Post a Comment