കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി അംഗീകരിച്ചതാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുവഴി സംസ്ഥാനത്തിന് വിവിധതരം ധനസഹായത്തിന് അര്‍ഹത ലഭിക്കുമെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയില്‍ സത്യവാംഗ്മൂലം നല്‍കി.
എന്‍ഡിആര്‍എഫിലെ പണം മാനദണ്ഡങ്ങള്‍ കണക്കാക്കാതെ വിനിയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചു. ഹര്‍ജികള്‍ അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
Post a Comment